| Friday, 20th April 2018, 9:46 am

ലോയ കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടണം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ലോയ കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് സി.പി.ഐ.എം. കേസിലെ സുപ്രീം കോടതി വിധി തീര്‍ത്തും ദൗര്‍ഭാഗ്യകരമെന്നും പാര്‍ട്ടി പ്രസ്താവിച്ചു.

ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്ന ലോയകേസില്‍ ഇന്നലെയാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ലോയയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന ഏഴു പൊതുതാല്‍പര്യ ഹര്‍ജികളാണു സുപ്രീംകോടതി തള്ളിയത്. ലോയയുടേതു സ്വാഭാവിക മരണം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു.


Also Read: ‘ഒരു കള്ളം പലയാവര്‍ത്തി പറഞ്ഞതുകൊണ്ടു മാത്രം അത് സത്യമാവില്ല’, മോദിയുടെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ കള്ളമെന്ന് പാകിസ്താന്‍


“കോടതിയുടെ മൂന്നംഗ ബെഞ്ച് പൊതുതാല്‍പര്യ ഹരജികള്‍ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്ന് നിരീക്ഷിച്ചതും ജഡ്ജി ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹരജികളും തള്ളിയതും തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്”, പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു. “ജഡ്ജി ലോയയുടെ മരണത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ച് കേസ് പുനര്‍ പരിശോധിക്കണമെന്നാണ് സി.പി.ഐ.എം ആവശ്യപ്പെടുന്നത്”.

ഹൈദരാബാദില്‍ 22-ാമത് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയിലാണ് ലോയ കേസിലെ വിധിയില്‍ പാര്‍ട്ടിയുടെ പ്രതികരണം വ്യക്തമാക്കിയത്.


Watch DoolNews Video:

We use cookies to give you the best possible experience. Learn more