''സി.പി.ഐ.എമ്മിന്റെ അക്രമരാഷ്ട്രീയം പരിധികള്‍ വിടുന്നു''; വിമര്‍ശനവുമായി ശശി തരൂര്‍
political killing in kasargod
''സി.പി.ഐ.എമ്മിന്റെ അക്രമരാഷ്ട്രീയം പരിധികള്‍ വിടുന്നു''; വിമര്‍ശനവുമായി ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th February 2019, 10:13 am

കാസര്‍ഗോഡ്: ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. പിണറായിയുടെ മനോഭാവം മാറണമെന്നും വടക്കന്‍ കേരളത്തില്‍ കൊലപാതക രാഷ്ട്രീയം വര്‍ധിക്കുന്നതായും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടലുളവാക്കുന്നതാണെന്ന് പറഞ്ഞ തരൂര്‍ കേരളത്തില്‍ അക്രമരാഷ്ട്രീയം സര്‍വ സാധാരണമാകുകയാണെന്നും പറഞ്ഞു. ഭരണ പാര്‍ട്ടിയായ സി.പി.ഐ.എം. പരിധികള്‍ ലംഘിക്കുകയാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

പിണറായി വിജയനെ ടാഗ് ചെയ്ത ട്വീറ്റില്‍ പിണറായി വിജയന്‍ കൊലപാതകത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ALSO READ: കാസര്‍കോട്ടേത് ‘ക്രൂരമായ കൊലപാതകം’; സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്താതെ രാഹുലിന്റെ ട്വീറ്റ്

നേരത്തെ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൊലപാതകത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്തിരുന്നു. സി.പി.ഐ.എമ്മിനെ നേരിട്ട് വിമര്‍ശിക്കാതെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്നലെ വൈകീട്ടോടെയാണ് കാസര്‍ഗോഡ് വെച്ച് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലചെയ്യപെട്ടത്. കൊലപാതകത്തിന് ഉത്തരവാദി സി.പി.ഐ.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ മറുപടി.