|

ഇല്ലാത്ത ശക്തി കാണിക്കാനാണ് സി.പി.ഐ നേതാക്കള്‍ ശ്രമിക്കുന്നത്; വിമര്‍ശനവുമായി സി.പി.ഐ.എം നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ ക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.എം നേതൃത്വം രംഗത്ത്. കേരളത്തിലെ ഇടതുമുന്നണി സഖ്യത്തെ തകര്‍ക്കാനാണ് സിപിഐ ശ്രമിക്കുന്നതെന്നാണ് പുതിയ വിമര്‍ശനം.

ജില്ലാസമ്മേളനത്തോടനുബന്ധിച്ച് തൃശ്ശൂര്‍ ഘടകം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് സി.പി.ഐ ക്ക് എതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്നത്.

ഇടതു മുന്നണി ഐക്യം തകര്‍ക്കാനാണ് സിപിഐ ശ്രമിക്കുന്നതെന്നും, സിപിഎം വിട്ടവരെ സി.പി.ഐ യിലേക്ക് എടുക്കുന്ന പ്രവണത ശരിയല്ലെന്നും നേതൃത്വം കുറ്റപ്പെടുത്തുന്നു. ഇല്ലാത്ത ശക്തി കാണിക്കാനാണ് സിപിഐ നേതാക്കള്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Video Stories