|

അരൂരിലെ തോല്‍വിക്ക് കാരണം ജി. സുധാകരന്റെ പൂതന പരാമര്‍ശം; ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ സി.പി.ഐ.എം ആലപ്പുഴ ജില്ലാ നേതൃയോഗത്തില്‍ മന്ത്രി ജി സുധാകരന് വിമര്‍ശനം. ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശം അരൂരില്‍ വോട്ടു കുറയാന്‍ കാരണമായെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

സംസ്ഥാന നേതാക്കളും മന്ത്രിമാരും മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിട്ടും സംഘടനാ ദൗര്‍ബല്യം തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അരൂരില്‍ പ്രചരണം രണ്ടാംഘട്ടത്തില്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ പൂതന പരാമര്‍ശം ഉണ്ടായത്. പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി. സുധാകരന്‍ പറഞ്ഞത്.

എന്നാല്‍ പൂതന പരാമര്‍ശം വോട്ടുകള്‍ ചോര്‍ത്തിയിട്ടില്ലെന്നും താഴെത്തട്ടില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വന്ന വീഴ്ചയാണ് വോട്ടു കുറയാന്‍ കാരണമായതെന്നും സുധാകരന്‍ പറഞ്ഞു. ബി.ജെ.പി വോട്ടുകള്‍ യു.ഡി.ഫിലേക്ക് പോയെന്നും മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രചരണത്തിലെ പോരായ്മകള്‍ കണ്ടെത്തുന്നതില്‍ ജില്ലാ നേതൃത്വത്തിന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനും പറഞ്ഞു.

Latest Stories