സെന്റ് ലൂസിയ: ക്രിസ് ഗെയ്ലിന്റെ കൂറ്റന്‍ സിക്സറിനെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നാശനഷ്ടം. കരിബിയന്‍ പ്രമീയര്‍ ലീഗില്‍ സെന്റ് കിറ്റ്‌സ് & നെവിസ് പാട്രിയോട്ടിനായി ബാറ്റ് ചെയ്യവേ ക്രിസ് ഗെയ്ല്‍ പറത്തിയ കൂറ്റന്‍ സിക്സര്‍ കാരണം സ്റ്റേഡിയത്തിലെ ചില്ലുകള്‍ തകര്‍ന്നു.
ഗയാന ആമസോണ്‍ വാരിയേഴ്സിനെതിരെയുള്ള മത്സരത്തില്‍ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ പന്തിലാണ് താരം കൂറ്റന്‍ സിക്സര്‍ പറത്തിയത്.
ഗെയ്ല്‍ അടിച്ചു തകര്‍ത്ത ചില്ലിന്റെ ചിത്രം പങ്കുവെച്ചാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ഔദ്യോഗിക പേജ് ഇതിനോട് തമാശ രൂപേണ പ്രതികരിച്ചത്.
അധികസമയം ക്രീസില്‍ ഉണ്ടായിരുന്നില്ലെങ്കിലും അല്‍പ്പം നാശനഷ്ടങ്ങള്‍ വരുത്തി എന്നാണ് സി.പി.എല്ലിന്റെ പ്രതികരണം.
യു.എ.ഇയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐ.പി.എല്ലിനായുള്ള ഒരുക്കത്തിലാണ് ക്രിസ് ഗെയ്ല്‍. ഇതോടുകൂടി താരം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഐ.പി.എല്ലില്‍ 5000 റണ്‍സ് തികയാന്‍ 50 റണ്‍സ് മാത്രം അകലെയാണ് ഗെയ്ല്‍. നേട്ടം കൈവരിച്ചാല്‍ ഡേവിഡ് വാര്‍ണറിനും എ.ബി.ഡി വില്ല്യേഴ്‌സിനും ശേഷം 5000 തികയ്ക്കുന്ന മൂന്നാമത്തെ വിദേശതാരമാകും ക്രിസ് ഗെയ്ല്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: CPL 2021: Chris Gayle’s gears up for IPL 2021 with glass-breaking SIX; Watch video