തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍. സൈബറിടത്തില്‍ പാര്‍ട്ടിയുടെ മുഖമായ സി.പി.ഐ.എം കേരള എന്ന പേരിലുള്ള യൂട്യൂബ് ചാനലിനാണ് സില്‍വര്‍ ബട്ടണ്‍ ലഭിച്ചത്.
കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യൂട്യൂബ് ചാനലിന് ഇത്തരത്തില്‍ സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നത്.
നിലവില്‍ 112000 സബ്സ്‌ക്രൈബേര്‍സാണ് ചാനലിനുള്ളത്. പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് സില്‍വര്‍ ബട്ടണ്‍ ലഭിച്ച വിവരം അറിയിച്ചത്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ സില്‍വര്‍ ബട്ടണോടൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് സന്തോഷം പങ്കുവച്ചു.
സൈബര്‍ ഇടങ്ങളില്‍ ശക്തമായ സാന്നിധ്യമാവുന്നതിന്റെ ഭാഗമായാണ് സി.പി.ഐ.എം യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളിലെ പാര്‍ട്ടി നിലപാടുകള്‍ ജനങ്ങളിലേക്കെത്തിക്കുക, പാര്‍ട്ടിയെ സംബന്ധിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കുക തുടങ്ങിയവയാണ് ചാനലിന്റെ ലക്ഷ്യം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: CPIM Youtube Channel Silver Button