തിരുവനന്തപുരം: എന്‍.എസ്.എസിന്റെ ശരിദൂര നിലപാട് എല്ലാ മണ്ഡലങ്ങളിലും ബാധിക്കില്ലെന്ന് സി.പി.ഐ.എം വിലയിരുത്തല്‍. ഇക്കാര്യത്തില്‍ എന്‍.എസ്.എസിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണം വേണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
കോന്നിയിലൊഴിച്ച് ബി.ഡി.ജെ.എസ് വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് നടത്തിയ വിലയിരുത്തലുകള്‍:
‘എല്ലാ മണ്ഡലങ്ങളിലും നടക്കുന്നതു കടുത്ത മത്സരമാണ്. അരൂര്‍ സീറ്റ് നിലനിര്‍ത്താനാകും. കോന്നിയും വട്ടിയൂര്‍ക്കാവും പിടിച്ചെടുക്കാനും സാധ്യതയുണ്ട്. യു.ഡി.എഫിനെ സഹായിക്കുന്ന നിലപാട് എന്‍.എസ്.എസ് സ്വീകരിച്ചെങ്കിലും അവരെ തത്കാലം പ്രകോപിപ്പിക്കേണ്ട.
എന്‍.എസ്.എസ് നിലപാടിന് സമുദായാംഗങ്ങളുടെയെല്ലാം പിന്തുണ ലഭിക്കില്ല. കോന്നി ഉദ്ദേശിച്ചാണ് സമദൂര നിലപാട് അവര്‍ മാറ്റിയത്. അതേസമയം പാലായില്‍ സ്വീകരിച്ച അനുകൂല നിലപാട് എസ്.എന്‍.ഡി.പി തുടരുന്നതു നേട്ടമാണ്.
പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വേണ്ടി മാത്രം നിലകൊണ്ടാല്‍ അവരുടെ വോട്ട് നേടാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ചങ്ങനാശ്ശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്തു നടന്ന വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവര്‍ണ-അവര്‍ണ ചിന്ത മനുഷ്യരുടെ മനസ്സില്‍നിന്ന് എന്നെന്നേക്കുമായി മാറിയ സാഹചര്യത്തിലും മുന്നാക്ക-പിന്നാക്ക വിഭാഗീയത വളര്‍ത്തുകയും ജാതീയമായി പോലും ജനങ്ങളെ വേര്‍തിരിക്കുകയും ചെയ്യുന്ന പ്രവര്ത്തിയാണു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
കേരളത്തില്‍ വര്‍ഗീയ കലാപത്തിനു വഴിയൊരുക്കുകയാണു യഥാര്‍ഥത്തില്‍ ഈ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ ഇതിലൂടെ ചെയ്യുന്നത്.
പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വേണ്ടി മാത്രം നിലകൊണ്ടാല്‍ അവരുടെ വോട്ട് നേടാം എന്നാണു സര്‍ക്കാര്‍ കരുതുന്നത്. മുന്നാക്ക വിഭാഗം എണ്ണത്തില്‍ കുറവാണെന്നതാണു കാരണം.
മുന്നാക്ക വിഭാഗങ്ങളിലെ പാവങ്ങള്‍ക്കു മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പോലും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാന്‍ കൂടിയാണ് ഇതുചെയ്യുന്നത്.
സംസ്ഥാന മുന്നാക്ക ക്ഷേമ കോര്പ്പറേഷന് വഴി നല്കി വന്നിരുന്ന ധനസഹായങ്ങള്‍ക്കായി അനുവദിച്ചിരുന്ന പണം കഴിഞ്ഞ രണ്ടുവര്‍ഷമായി തടഞ്ഞുവെച്ചിരിക്കുകയാണ്. 50 കോടിയില്‍ കൂടുതല്‍ രൂപയാണ് ഇങ്ങനെ തടഞ്ഞുവെച്ചിരിക്കുന്നത്.
ഈ വിഷയം വളരെ ഗൗരവത്തില്‍ എന്‍.എസ്.എസ് ഉന്നയിച്ചിട്ടും അതു പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
അതേസമയം ഒന്നു തുമ്മിയാല്‍ സമുദായ നേതാക്കളുടെ വീട്ടില്‍ച്ചെന്ന് കാബിനറ്റ് അവിടെക്കൂടി അവര്‍ ചോദിക്കുന്നതെല്ലാം അനുവദിച്ചുകൊടുത്ത് അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേത്.’- സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.