ചെങ്ങന്നൂരില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
Kerala
ചെങ്ങന്നൂരില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th March 2018, 7:33 pm

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍  മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുറിയാനിക്കര ബ്രാഞ്ചിലെ രാജേഷ്, സുജിത്ത്, വിജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് സി.പി.ഐ.എം ആരോപിച്ചു .

Read Also : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് വിട്ടുനില്‍ക്കും: കെ.എം മാണി

ആക്രമണത്തില്‍ പരിക്കേറ്റവരെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് കടന്ന മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകന്‍ സിപിഎമ്മിനുവേണ്ടി പ്രചാരണത്തിനു ഇറങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നും സി.പി.ഐ.എം ആരോപിക്കുന്നു. എന്നാല്‍ ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചു.

Read Also : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; കൊടുംഭീകരന്‍ അറക്കല്‍ അബു അറസ്റ്റില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോള്‍ വീഡിയോ