കൊല്ലം: കടയ്ക്കലില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ എ.എം ബഷീറിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി ഷാജഹാന്‍ കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടായെന്ന് വിളിച്ച് പറഞ്ഞെന്ന് റിമാന്റ് റിപ്പോര്‍ട്ട്. രാഷ്ട്രീയ വൈരാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സഞ്ചി ബഷീറേ കിഴങ്ങുണ്ടോയെന്ന് പ്രതി വിളിച്ച് കളിയാക്കി. ഇത് ബഷീര്‍ ചോദ്യം ചെയ്തത് ഷാജഹാനെ ചൊടിപ്പിച്ചു. ബഷീര്‍ സി.പി.ഐ.എം അനുഭാവിയാണെന്നും പ്രതി ഷാജഹാന്‍ പരിസരവാസികള്‍ക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സി.പി.ഐ.എം ആരോാപണം. ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കടയ്ക്കലില്‍ സി.പി.ഐ.എം പ്രതിഷേധ പ്രകടനവും ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലും നടത്തിയിരുന്നു.
എന്നാല്‍ സി.പി.ഐ.എമ്മിന്റെ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്.
ചിതറ പഞ്ചായത്തില്‍ വളവുപച്ചയില്‍ സി.പി.ഐ.എം വളവുപച്ച ബ്രാഞ്ച് അംഗം എ.എം ബഷീറായിരുന്നു കഴിഞ്ഞ ദിവസം (70) കൊല്ലപ്പെട്ടത്. 9 കുത്തുകള്‍ ആണ് ശരീരത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.