| Sunday, 2nd June 2019, 7:46 am

തെരഞ്ഞെടുപ്പ് വിജയാഘോഷം; ഇടുക്കിയില്‍ കോണ്‍ഗ്രസുകാര്‍ ആക്രമിച്ച സി.പി.ഐ.എം പ്രവര്‍ത്തകന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് വിജയത്തിയാഘോഷത്തിനിടെ ആക്രമിക്കപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ മരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ബാര്‍ബര്‍ തൊഴിലാളിയായ ഉടുമ്പന്‍ചോല മേട്ടയില്‍ ശെല്‍വരാജ്(60) ആണ് മരിച്ചത്. തമിഴ്‌നാട് മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു മരണം.

മെയ് 23 ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിന്റെ വിജയത്തെ തുടര്‍ന്ന് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍നിന്ന ശെല്‍വരാജിനെ റോഡരികിലെ ടൈലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

അടിയേറ്റ് തലപിളര്‍ന്ന ശെല്‍വരാജിനെ ആദ്യം തേനി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. നിലവഷളായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തില്ല. തുടര്‍ന്ന് മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയവുകയായിരുന്നു.

ഒമ്പത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ ശെല്‍വരാജ മരിച്ചത്. അക്രമണവുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല സ്വദേശികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ഗാന്ധി, ജിമ്പു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more