| Friday, 1st November 2019, 3:04 pm

ബംഗാളില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു; പിന്നില്‍ തൃണമൂലെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിനു പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

സഫിയുര്‍ റഹ്മാനാണു കൊല്ലപ്പെട്ടത്. ഒരുമാസം മുന്‍പ് മറ്റൊരു സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നാദിയ ജില്ലയിലെ നകഷിപാരയില്‍ത്തന്നെയാണ് ഈ സംഭവവും. ബാബുലായ് ബിശ്വാസായിരുന്നു അന്നു കൊല്ലപ്പെട്ടത്.

കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ.എം നാദിയ ജില്ലാ സെക്രട്ടറി സുമിത ദേയ് ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തു വന്‍ സംഘര്‍ഷമാണു പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോഴും അതു പലയിടത്തും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സി.പി.ഐ.എം പഞ്ചായത്തംഗം ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ ഒരു സംഘം വീട് തല്ലിത്തകര്‍ത്തതു മാസങ്ങള്‍ക്കു മുന്‍പു വലിയ വാര്‍ത്തയായിരുന്നു. അതും ഇന്നലെ കൊല നടന്ന നാദിയ ജില്ലയിലായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാദിയ ജില്ലയിലെ ഹബീബ്പുര്‍ പഞ്ചായത്തംഗമായ സര്‍ജിന ബിബിയാണ് സി.പി.ഐ.എം വിട്ട് അന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്.

We use cookies to give you the best possible experience. Learn more