മുംബൈ: കഴിഞ്ഞ അമ്പത്തെട്ട് വര്‍ഷം തുടര്‍ച്ചയായി ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സി.പി.ഐ.എം ഭരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഇനിയുള്ള അഞ്ച് വര്‍ഷവും സി.പി.ഐ.എം തന്നെ ഭരിക്കാനാണ് ജനവിധി. 1965ലാണ് സി.പി.ഐ.എം ആദ്യമായി ഇവിടെ അധികാരത്തിലെത്തുന്നത്. പിന്നീട് മറ്റൊരു പാര്‍ട്ടിക്കും ബ്ലോക്ക്പഞ്ചായത്ത് സ്വന്തമാക്കാനായിട്ടില്ല.
മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തി പ്രദേശത്ത്, മുംബൈയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് പല്‍ഗര്‍ ജില്ലയിലെ തലസരി. ഫെബ്രുവരി 15ന് തലസരി ബ്ലോക്ക്പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ക്കൂടി ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേക്ക് സി.പി.ഐ.എം വിജയിച്ചു. നന്ദകുമാര്‍ ഹെഡ്ഡല്‍ ചെയര്‍പേഴ്‌സണായും രാജേഷ് ഖാര്‍പഡെ വൈസ് ചെയര്‍പേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പഞ്ചായത്ത് ഭരണസമിതിയില്‍ 10 ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അംഗങ്ങളാണുള്ളത്. ഇതില്‍ എട്ട് സീറ്റുകളിലും സി.പി.ഐ.എമ്മാണ് വിജയിച്ചത്. തലസരി തെഹ്‌സിലിലെ അഞ്ചില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളും സി.പി.ഐ.എം വിജയിച്ചു.