കണ്ടും കൊടുത്തും ശീലമുണ്ട്. ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ട: എം.എം മണി
Daily News
കണ്ടും കൊടുത്തും ശീലമുണ്ട്. ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ട: എം.എം മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th May 2012, 2:41 pm

ചിലതിനൊക്കെ പ്രതികരിക്കാനും അറിയാം. എന്ത് അക്രമാ..ചിലതൊക്കെ അടിച്ചത് ഞങ്ങള്‍ തിരിച്ചടിച്ചിട്ടുണ്ട്. അടിക്കും. എല്ലായിടത്തും ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങളുടെ പ്രസ്ഥാനത്തിന് ശേഷിയുള്ളിടത്തല്ലേ  അടി.

“പണ്ട് പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്ന 32 വയസുകാരന്‍ ബാലു, ചെറുപ്പക്കാരനാ കല്ല്യാണം പോലും കഴിക്കാത്തവന്‍. ഏരിയാ കമ്മിറ്റി മെമ്പറായിരുന്നു. വെട്ടിവെട്ടി കൊന്നു. ഉമ്മന്‍ചാണ്ടിയുടെ ഒക്കെ ആളുകളെ. ഈ ഉമ്മന്‍ചാണ്ടിയുടെ നേരിട്ട ബന്ധുക്കാരനായിരുന്നു ബാലു. പി.ടി തോമസ്സിന്റെയല്ല. ഇല്ലേ..അത് ശരിയാ അയാളെ തിരിച്ചടിച്ചു.

1982ല്‍ നമ്മള്‍ എന്തെല്ലാം കണ്ടു. അന്ന് വയലാര്‍ രവി ആഭ്യന്തരമന്ത്രി, കരുണാകരന്‍ മുഖ്യമന്ത്രി. പ്രിയപ്പെട്ട സുഹൃത്തുക്കളേ 82 കാലത്ത് അന്ന് ശാന്തന്‍പാറ രാജക്കാട്ട് മേഖലയില്‍ അന്ന് കോണ്‍ഗ്രസുകാരും പോലീസും ഗുണ്ടകളും തോക്കുമായി എസ്റ്റേറ്റുകളില്‍ പോയി യൂണിയന്‍ രാജിവെപ്പിച്ച്. ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ചു. ഓര്‍ക്കുന്നുണ്ടോ, 100 കണക്കിന് കേസുകളാണ് അന്ന് ഞങ്ങള്‍ക്കെതിരെ ചുമത്തിയത്.

മത്തായി ഒരു പറയുന്ന ഒരു വായിനോക്കി എസ്.ഐ ആണ് അവിടെ.അന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അതുമൊരു വായി നോക്കി. ആഭ്യന്തരമന്ത്രിയുമൊരു വായി നോക്കി. വയലാര്‍ രവി. ഇവര് ചെയ്തതാ. ഞങ്ങള് പ്രസ്താവനയിറക്കി ഒരു 13 പേരെ. വണ്‍, ടു, ത്രി. ഫോര്‍…..ആദ്യത്തെ മൂന്ന് പേരെ ആദ്യം കൊന്നു.

ആദ്യത്തെ മൂന്ന് പേരെ ആദ്യമങ്ങ് കൊന്നു. വെടിവെച്ചുകൊന്നത ഒന്നിനെ,മറ്റേതിനെ കുത്തിക്കൊന്നു ഒന്നിനെ തല്ലിക്കൊന്നു. അങ്ങനാ മനസിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്. രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാംപേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു. അതോടെ കോണ്‍ഗ്രസുകാര്‍ ഖദറും വലിച്ചൂരി ഊളിയിട്ടു. പിന്നെ കുറച്ച് നാളത്തേക്ക് ഞങ്ങളീ ഖദറും ഇട്ടോണ്ട് നടന്നോട്ടെയെന്ന് ചോദിക്കുമായിരുന്നു. ഞങ്ങളിതെത്ര കണ്ടതാ. കണ്ടും കൊടുത്തും ശീലമുണ്ട്. അതുകൊണ്ട് ഞങ്ങളെ ഒരുമാതിരി വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കാനൊന്നും ആരും നോക്കണ്ടാ. ഞങ്ങളിതൊക്കെ കുറേ കണ്ടതാണ്. മനസ്സിലായില്ലേ, കണ്ടും കൈകാര്യം ചെയ്തും ശീലമുണ്ട്. അതാണ്.