കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ നിന്നും പിന്മാറി കേരള കോണ്‍ഗ്രസ്. സീറ്റ് സി.പി.ഐ.എമ്മിന് നല്‍കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ ജോസ് കെ. മാണി അറിയിച്ചു.
വാര്‍ത്തകുറിപ്പിലൂടെയാണ് ഇക്കാര്യം കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയത്. സവിശേഷമായ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും എല്‍.ഡി.എഫിന്റെ കെട്ടുറപ്പിന് പ്രാധാന്യം നല്‍കുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പതിമൂന്ന് സീറ്റ് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ കരുതി സീറ്റ് വിട്ടുനല്‍ക്കുകയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരസ്യ പ്രതിഷേധം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സീറ്റില്‍ സി.പി.ഐ.എം തന്നെ മത്സരിക്കാന്‍ ധാരണയായിരിക്കുന്നത്.
എ.എ റഹീമാകും ഇവിടെ സ്ഥാനാര്‍ത്ഥിയാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റഹീമിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കുറ്റ്യാടിയില്‍ എതിര്‍പ്പുകളുണ്ടാകില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക