ന്യൂദല്‍ഹി: ജനസംഖ്യാ സെന്‍സെസും ജാതി സെന്‍സെസും അടിയന്തരമായി നടത്തണമെന്ന് സി.പി.ഐ.എം. കൊവിഡിന് ശേഷം ശാസ്ത്രീയമായ നയങ്ങള്‍ രൂപപ്പെടുത്താന്‍ സെന്‍സെസ് അത്യാവശ്യമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
‘2021ലെ ജനസംഖ്യാ സെന്‍സെസും ജാതി സെന്‍സെസും അടിയന്തരമായി നടത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാകണം.
കൊവിഡ് മഹാമാരി നേരിടുന്നതിലെ കെടുകാര്യസ്ഥതയും സാമ്പത്തിക തകര്‍ച്ചയും കാരണം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ശാസ്ത്രീയമായ നയങ്ങള്‍ രൂപപ്പെടുത്താനും സെന്‍സെസ് നടത്തി ലഭിക്കുന്ന ഡാറ്റ അനിവാര്യമാണ്,’ യെച്ചൂരി ട്വീറ്റില്‍ പറഞ്ഞു.
രാജ്യപുരോഗതിക്കാവശ്യമായ പദ്ധതി ആസൂത്രണം, അതില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അര്‍ഹമായ വിഹിതം ഉറപ്പാക്കല്‍, ഭരണനിര്‍വഹണത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ജനസംഖ്യാനുപാതികമായ ക്രമീകരണങ്ങള്‍, ഇതിനൊക്കെ ആവശ്യമായ സ്ഥിതിവിവരങ്ങളാണ് സെന്‍സസിലൂടെ ലഭ്യമാക്കുന്നതെന്നാണ് സി.പി.ഐ.എം പറയുന്നത്.
Modi government must immediately conduct the delayed 2021 Census along with the Caste Census. Data is essential to target policy initiatives and provide relief to the vulnerable languishing under double whammy assaults of Covid mismanagement & economic destruction.
— Sitaram Yechury (@SitaramYechury) September 21, 2022