ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ സി.പി.ഐ.എം. കോണ്‍ഗ്രസ് പിന്തുണയോടെ നേടിയ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് നിര്‍ദേശിച്ചത്.
സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായുള്ള നിലപാട് സംസ്ഥാനത്ത് പാര്‍ട്ടിക്കെതിരായ വികാരം ഉണ്ടാക്കുന്നതായി കമ്മിറ്റി വിലയിരുത്തി. ഇതിനെതുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നതിനായി നിര്‍ദേശം മുന്നോട്ട് വെച്ചത്.
പാര്‍ട്ടി നയത്തിന് വിരുദ്ധമായ പ്രാദേശിക കൂട്ടുകെട്ടുകള്‍ തിരുത്തപ്പെടണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി ഇത് പ്രചാരണ ആയുധമാക്കാന്‍ ശ്രമിക്കുന്നതായും കമ്മിറ്റി വിലയിരുത്തി.
രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സി.പി.ഐ.എം പ്രസിഡന്റ് പദവി നേടിയത് വലിയ വാര്‍ത്തയായിരുന്നു. തൃപ്പെരുന്തര പഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്താന്‍ യു.ഡി.എഫ് പിന്തുണച്ചത് രാഷ്ട്രീയപരമായ തീരുമാനമാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. നിയസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ച് മത്സരിക്കുന്നതിന്റെ സൂചനയാണിതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക