തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ വിജയ സാധ്യതയുള്ള വാര്‍ഡുകളിലുണ്ടായ തോല്‍വി പരിശോധിക്കാന്‍ സി.പി.ഐ.എം. സി.പി.ഐ.എം സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്.
കാരണം പരിശോധിക്കുന്നതിനായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഓരോ വാര്‍ഡ് കമ്മിറ്റിയിലും പങ്കെടുക്കും. തീരുമാനം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ അറിയിച്ചു.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് സി.പി.ഐ.എം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.ഐ.എം പഞ്ചായത്ത് ഭരിച്ചത് വിവാദമായതോടെയാണ് പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചത്.
ആലപ്പുഴ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് രാജിവെക്കാനൊരുങ്ങുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിരുന്നു.
സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായുള്ള നിലപാട് സംസ്ഥാനത്ത് പാര്‍ട്ടിക്കെതിരായ വികാരം ഉണ്ടാക്കുന്നതായി കമ്മിറ്റി വിലയിരുത്തി. ഇതിനെതുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നതിനായി നിര്‍ദേശം മുന്നോട്ട് വെച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: CPIM to investigate defeat of Thiruvanathapuram wards