| Thursday, 14th February 2019, 1:11 pm

രാജേന്ദ്രന്റെ നടപടി അപക്വവും തെറ്റും, പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു; എസ്. രാജേന്ദ്രനെ തള്ളി കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ്. രാജേന്ദ്രനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍. രാജേന്ദ്രന്റെ നടപടി അപക്വവും തെറ്റായതുമാണെന്നും എം.എല്‍.എക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണം തടഞ്ഞ സബ്കളക്ടര്‍ രേണുരാജിനെ ബുദ്ധിയില്ലാത്തവള്‍ എന്ന് വിളിച്ച് എസ് രാജേന്ദ്രന്‍ എം.എല്‍.എ അധിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ സ്പീക്കര്‍ക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും അവര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ALSO READ: ഷഫീഖ് അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിര്‍മാണമാണ് വിവാദമായത്. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്നപേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണം. സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇതവഗണിച്ച് പണി തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ച റവന്യൂസംഘം തടയാനെത്തിയിരുന്നു.

ഇവരെ രാജേന്ദ്രന്റെയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പസ്വാമിയുടെയും നേതൃത്വത്തില്‍ തടയാനെത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം. ഉദ്യോഗസ്ഥരെ പറഞ്ഞയച്ച സബ്കളക്ടര്‍ക്കെതിരേ മോശമായ ഭാഷയില്‍ പറഞ്ഞത് മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more