ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ച എന്‍.സി.പി കോണ്‍ഗ്രസ് നീക്കത്തെ പിന്തുണച്ച് സി.പി.ഐ.എം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശിവസേനയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ്,എന്‍.സി.പി തീരുമാനത്തെ എതിര്‍ക്കുന്നില്ല. ബി.ജെ.പിയെ അകറ്റി നിര്‍ത്താനുള്ള നടപടിയായാണിതെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു.
ശിവസേനയെ പുറത്തു നിന്ന് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് സി.പി.ഐ.എമ്മിന്റെ അഭിപ്രായം.
സംസ്ഥാനത്ത് ഒരു എം.എല്‍.എയാണ് സി.പി.ഐ.എമ്മിനുള്ളത്. ദഹാനുവില്‍ നിന്നുള്ള വിനോദ് നിക്കോള്‍ ആണ് സി.പി.ഐ.എം എം.എല്‍.എ. വിനോദ് നിക്കോള്‍ ശിവസേന സര്‍ക്കാരിനെ പിന്തുണക്കുമോ എന്ന കാര്യത്തില്‍ സി.പി.ഐ.എം ഇത് വരെ പ്രതികരിച്ചിട്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മന്ത്രി സഭയില്‍ പങ്കാളിയാവില്ലെങ്കിലും നിയമസഭാ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് വിവരങ്ങള്‍.