തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര സമര പോരാട്ടത്തെ ഒറ്റികൊടുത്തവരാണെന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ചരിത്രം അറിഞ്ഞു കൂടാത്തത് കൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്നും വിഢ്ഡിത്തങ്ങള്‍ വിളിച്ചു പറയുന്നതില്‍ മുല്ലപ്പള്ളിക്ക് നാണമില്ലെന്നും കോടിയേരി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കമ്മ്യൂണിസ്റ്റുകാര്‍ പാദസേവ ചെയ്തവരാണ് എന്ന പ്രയോഗം തിരുത്തി മാപ്പു പറയാന്‍ കെ.പി.സി.സി അധ്യക്ഷന്‍ തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ ബാക്കി കോണ്‍ഗ്രസുകാര്‍ ലജ്ജിച്ച് തലകുനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിരാത ഭരണത്തിനെതിരെ രൂപംകൊണ്ട സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിര്‍ണായക പങ്കാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ചത് എന്ന് ചരിത്രം വായിച്ചവര്‍ക്കറിയാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.