തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മുമ്പ് നിശ്ചയിച്ച പ്രകാരം നടക്കും.
സമ്മേളനത്തിന്റെ ഭാഗമായുള്ള റാലികള്‍ ഒഴിവാക്കി. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പൊതുസമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സമ്മേളന പ്രതിനിധികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കും.
മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെ കൊച്ചിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസും നടക്കും. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സമ്മേളനം നടക്കുക.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചത്. ഇനി ശേഷിക്കുന്ന ഏക ജില്ലാ സമ്മേളനം ആലപ്പുഴയിലേതാണ്. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തിയ്യതികളില്‍ നടത്താനും ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി.
അതേസമയം, കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത ശേഷം സംസ്ഥാന സമ്മേളനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സമ്മേളനങ്ങളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നാണ് പാര്‍ട്ടി വിശദീകരണം.
Content Highlights: CPIM state convention and party congress will be held as scheduled