തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മുമ്പ് നിശ്ചയിച്ച പ്രകാരം നടക്കും.
സമ്മേളനത്തിന്റെ ഭാഗമായുള്ള റാലികള്‍ ഒഴിവാക്കി. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പൊതുസമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സമ്മേളന പ്രതിനിധികള്‍ക്ക് ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കും.
മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെ കൊച്ചിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസും നടക്കും. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സമ്മേളനം നടക്കുക.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചത്. ഇനി ശേഷിക്കുന്ന ഏക ജില്ലാ സമ്മേളനം ആലപ്പുഴയിലേതാണ്. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തിയ്യതികളില്‍ നടത്താനും ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി.