തിരുവനന്തപുരം: ശബരിമല വിഷയം യു.ഡി.എഫ് പ്രചരണതന്ത്രമാക്കുന്നതിനെ അവഗണിച്ച് മുന്നോട്ട് പോകണമെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ് തീരുമാനം. ഇത്തരം കാര്യങ്ങളോട് പ്രതികരിച്ച് വിഷയം ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.
കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ അതിനോട് പ്രതികരിക്കാനില്ലെന്ന നിര്‍ദേശമാണ് സെക്രട്ടറിയേറ്റ് മുന്നോട്ട് വെച്ചത്.
മുസ്‌ലിം ലീഗിനെതിരായ വിമര്‍ശനം തുടരുമെന്നും സി.പി.ഐ.എം തീരുമാനിച്ചു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം.
ലീഗിനെതിരായ വിമര്‍ശനം മുസ്‌ലിങ്ങള്‍ക്കെതിരല്ലെന്നും യോഗം വിലയിരുത്തി.
ശബരിമല വിഷയത്തില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തയിരുന്നു. ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക