| Monday, 16th July 2018, 11:47 pm

പേരാമ്പ്രയില്‍ എസ്.ഡി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്.ഡി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു.

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.

അരിക്കുളത്ത് വിഷ്ണുവിനാണ് വെട്ടേറ്റത്. വിഷ്ണുവിനെ ആദ്യം പേരാമ്പ്ര താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ALSO READ: ബി.ജെ.പിയ്ക്ക് അടുത്ത തിരിച്ചടിയ്ക്ക് കളമൊരുങ്ങുന്നു; രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയുമായി പ്രതിപക്ഷം

നേരത്തെ അഭിമന്യുവധവുമായി ബന്ധപ്പെട്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് എസ്.ഡി.പി.ഐ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. നേതാക്കളെ വിട്ടയച്ചതോടെ എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിക്കുകയായിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more