അഗര്‍ത്തല: ത്രിപുരയില്‍ പോളിങ് ദിനത്തില്‍ ബി.ജെ.പി വ്യാപക അക്രമം നടത്തുകയാണെന്ന് സി.പി.ഐ.എം. ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണമെന്ന് പോളിറ്റ് ബ്യുറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ പറഞ്ഞു.
അക്രമങ്ങള്‍ തടയണമെന്നും സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഇടതു മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.
‘അക്രമങ്ങളെ സി.പി.ഐ.എം ജനകീയമായി പ്രതിരോധിക്കും. ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം. ധന്‍പൂരിലെ പോളിങ് ബൂത്തുകളില്‍ നിന്ന് ഇടത് മുന്നണിയുടെ പോളിങ് ഏജന്റുമാരെ പുറത്താക്കുകയും ആക്രമിക്കുകയും ചെയ്തു.
Former 4 time CM of #Tripura, Manik Sarkar on his way to the polling booth, asks journalists “ have you cast your vote?” Well, the journalists smile and say nothing. … (pehle kam toh khatam ho was silent) #TripuraAssemblyElections2023pic.twitter.com/FtT8LZJJ3K
— Tamal Saha (@Tamal0401) February 16, 2023
ഗോമതി ജില്ലയിലെ ഉദയ്പൂരിലൂം വ്യാപക അക്രമമാണ് ബി.ജെ.പി അഴിച്ചുവിട്ടത്. അതോടൊപ്പം തന്നെ വോട്ടു ചെയ്യാന്‍ എത്തിയവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതടക്കമുള്ള സംഭവങ്ങളും ത്രിപുരയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്,’ മണിക് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
#PollViolence #TripuraElections2023
BJP goons attacked Chandan Das and Shipan Majumdar in Shantir Bazar, police are mere spectators in the entire incident.@ECISVEEP@SpokespersonECI @kirangitteias@ceotripura @Tripura_Police@drajoykumar pic.twitter.com/LIEVbc3jum
— Szarita Laitphlang,ज़रिता लैतफलांग,জারিতা লাইতফ্লাং (@szarita) February 16, 2023
അതേസമയം, വോട്ടിങ് പുരോഗമിക്കവേ വൈകുന്നേരം മൂന്ന് മണി വരെ 69
ശതമാനം പോളിങ് രേഖപ്പെടുത്തി. അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടിങ്ങിനായി 3,327 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. 28 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
Leader of Opposition and former Chief Minister Manik Sarkar votes at a polling booth in Agartala. #TripuraAssemblyElections2023. pic.twitter.com/ENRoObbHKw
— NDTV (@ndtv) February 16, 2023
Content Highlight: CPIM says BJP is committing widespread violence on polling day in Tripura