തിരുവനന്തപുരം: കോടിയേരി അവധിക്ക് അപേക്ഷ നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സി.പി.ഐ.എം. വാര്‍ത്താക്കുറിപ്പിലാണ് സി.പി.ഐ.എം നിലപാട് വ്യക്തമാക്കിയത്.
താത്ക്കാലിക സെക്രട്ടറിയെ സി.പി.ഐ.എം നിയമിക്കുമെന്ന വാര്‍ത്തയും സി.പി.ഐ.എം നിഷേധിച്ചു.
സി.പി.ഐ.എമ്മിന്റെ ഫേസ്ബുക്ക് പേജിലും മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറയുന്നുണ്ട്. ഫേസ്ബുക്കില്‍ പറയുന്നതിങ്ങനെയാണ്.
ചികിത്സയ്ക്കു വേണ്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ടിയ്ക്ക് അവധി അപേക്ഷ നല്‍കിയെന്നും, പാര്‍ടിയ്ക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതം – സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്
ചികിത്സാ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിക്കായുള്ള അപേക്ഷ നല്‍കിയെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്തകള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ