| Friday, 4th March 2022, 3:39 pm

സെക്രട്ടേറിയേറ്റില്‍ ഒരംഗം മാത്രം; ചിന്ത ജെറോം, ശൈലജ, ജോസഫൈന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.പി.ഐ.എമ്മിന്റെ 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 13 വനിതകള്‍. പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍, കെ.കെ.ശൈലജ, പി.സതീദേവി, പി.കെ.സൈനബ, കെ.പി.മേരി, സി.എസ്. സുജാത, ജെ.മേഴ്സിക്കുട്ടിയമ്മ, ടി.എന്‍.സീമ, കെ.എസ്.സലീഖ, കെ.കെ.ലതിക, ഡോ.ചിന്ത ജെറോം, സൂസന്‍ കോടി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. കെ.എസ്. സലീഖ, കെ.കെ. ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയില്‍ എത്തിയവര്‍. പി.കെ. ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.

എം.എം. വര്‍ഗീസ്, എ.വി. റസല്‍, ഇ.എന്‍. സുരേഷ്ബാബു, സി.വി. വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ.എ. റഹീം, വി.പി. സാനു, ഡോ. കെ.എന്‍. ഗണേഷ്, കെ.എസ്. സലീഖ, കെ.കെ. ലതിക, പി. ശശി, കെ. അനില്‍കുമാര്‍, വി. ജോയ്, ഒ.ആര്‍. കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുമുഖങ്ങള്‍.

നിലവിലുള്ള കമ്മിറ്റിയില്‍നിന്ന് 12 പേരെ ഒഴിവാക്കിയിട്ടുണ്ട്. പി. കരുണാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ. തോമസ്, എം.എം.മണി, എം. ചന്ദ്രന്‍, കെ അനന്ത ഗോപന്‍, ആര്‍. ഉണ്ണികൃഷ്ണപിള്ള, ജി. സുധാകരന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി. നാരായണന്‍, ജെയിംസ് മാത്യൂ എന്നിവരെയാണ് ഒഴിവാക്കിയത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, എ. വിജയരാഘവന്‍, കെ.കെ. ശൈലജ, എളമരം കരീം, എ.കെ. ബാലന്‍, എം.വി. ഗോവിന്ദന്‍, ബേബി ജോണ്‍, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, കെ. രാധാകൃഷ്ണന്‍, കെ.പി. സതീഷ് ചന്ദ്രന്‍, എം.വി. ബാലകൃഷ്ണന്‍, സി.എച്ച്. കുഞ്ഞമ്പു, എം.വി. ജയരാജന്‍, പി. ജയരാജന്‍, കെ.കെ. രാഗേഷ്, ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍, പി. ഗഗാറിന്‍, സി.കെ. ശശീന്ദ്രന്‍, പി. മോഹനന്‍, പി. സതീദേവി, എ. പ്രദീപ്കുമാര്‍, പി.എ. മുഹമ്മദ് റിയാസ്, ഇ.എന്‍. മോഹന്‍ദാസ്, പി.കെ. സൈനബ, പി. ശ്രീരാമകൃഷ്ണന്‍, പി. നന്ദകുമാര്‍, സി.കെ. രാജേന്ദ്രന്‍, എന്‍.എന്‍. കൃഷ്ണദാസ്, എം.ബി. രാജേഷ്, എ.സി. മൊയ്തീന്‍, എന്‍.ആര്‍. ബാലന്‍, പി.കെ. ബിജു, എം.കെ. കണ്ണന്‍, സി.എന്‍. മോഹനന്‍, കെ. ചന്ദ്രന്‍പിള്ള, സി.എം. ദിനേശ്മണി, എസ്. ശര്‍മ, എം. സ്വരാജ്, ഗോപി കോട്ടമുറിക്കല്‍, കെ.കെ. ജയചന്ദ്രന്‍, കെ.പി. മേരി, വി.എന്‍. വാസവന്‍, ആര്‍. നാസര്‍, സജി ചെറിയാന്‍, സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, കെ.പി. ഉദയഭാനു, എസ്. സുദേവന്‍, പി. രാജേന്ദ്രന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജഗോപാല്‍, കെ. വരദരാജന്‍, എസ്. രാജേന്ദ്രന്‍, സൂസന്‍ കോടി, കെ. സോമ പ്രസാദ്, എം.എച്ച്. ഷാരിയാര്‍, ആനാവൂര്‍ നാഗപ്പന്‍, എം. വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടി.എന്‍. സീമ, വി. ശിവന്‍കുട്ടി, ഡോ. വി. ശിവദാസന്‍, കെ. സജീവന്‍, പുത്തലത്ത് ദിനേശന്‍, എം.എം. വര്‍ഗീസ്, എ.വി. റസ്സല്‍, ഇ.എന്‍. സുരേഷ് ബാബു, സി.വി. വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ.എ. റഹീം, വി.പി. സാനു, ഡോ. കെ.എന്‍. ഗണേഷ്, കെ.എസ്. സലീഖ, കെ.കെ. ലതിക, പി. ശശി, കെ. അനില്‍കുമാര്‍, വി. ജോയ്, ഒ.ആര്‍. കേളു, ഡോ. ചിന്ത ജെറോം.

സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങള്‍

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, കെ.കെ. ജയചന്ദ്രന്‍, ആനാവുര്‍ നാഗപ്പന്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, എം. സ്വരാജ്, മുഹമ്മദ് റിയാസ്,  പി.കെ. ബിജു, പുത്തലത്ത് ദിനേശൻ.

CONTENT HIGHLIGHTS: CPIM's 88-member state committee has 13 women
We use cookies to give you the best possible experience. Learn more