| Wednesday, 6th June 2018, 6:59 pm

വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ കുടംബത്തെ കുടിയിറക്കി; നടപടി സി.പി.ഐ.എം ഭരിക്കുന്ന ബാങ്കിന്റേത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മൂവാറ്റുപുഴ കടാതിയില്‍ പെണ്‍മക്കളുള്ള കുടുംബത്തെ ജപ്തിയുടെ പേരില്‍ കുടിയിറക്കി. സി.പി.ഐ.എം അധീനതയിലുള്ള അര്‍ബന്‍ ബാങ്കിന്റേതാണ് നടപടി. കുടുംബത്തെ കുടിയറക്കി ബാങ്ക് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

കടാതി സ്വദേശി സാജുവിനെയും കുടുംബത്തെയുമാണ് ബാങ്ക് ജപ്തിയുടെ പേരില്‍ കുടിയിറക്കിയത്. രണ്ട് പെണ്‍മക്കളാണ് സാജുവിന്.

ALSO READ:  നിയമലംഘകരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണം: വി.എസ് അച്യുതാനന്ദന്‍

അതേസമയം വായ്പ തിരിച്ചടക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനാലാണ് ജപ്തി നടപടിയിലേക്ക് നീങ്ങിയതെന്നാണ് ബാങ്ക് അധികൃതരുടെ വാദം.

നാല് സെന്റ് സ്ഥലത്താണ് സാജുവിന്റെ വീട് സ്ഥിതിചെയ്യുന്നത്. മറ്റ് സ്ഥലങ്ങളൊന്നുമില്ലാത്തതിനാല്‍ എവിടേയ്ക്ക് പോകുമെന്നറിയാതെ വീടിനുമുന്നില്‍ തന്നെ ഇരിക്കുകയാണ് കുടുംബം. വായ്പ തിരിച്ചടയ്ക്കാന്‍ അവധി തരണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും സാജു ഭീഷണി മുഴക്കുന്നുണ്ട്.

ബിസിനസ് ആവശ്യത്തിനായാണ് അര്‍ബന്‍ ബാങ്കില്‍നിന്ന് സാജു 20 ലക്ഷം രൂപ വായ്പയെടുത്തത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more