സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ദല്‍ഹി ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.ഐ.എമ്മിന്റെ ബഹുജന മാര്‍ച്ച്
India
സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ദല്‍ഹി ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.ഐ.എമ്മിന്റെ ബഹുജന മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th October 2017, 2:54 pm

 

ന്യൂദല്‍ഹി: സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വര്‍ഗീയ അക്രമത്തിനുമെതിരെ സി.പി.ഐ.എം ബി.ജെ.പി അസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.


Also Read: അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് ഞങ്ങള്‍ തടസമാവില്ലെന്ന് ബ്രസീല്‍ മുന്‍ സ്‌ട്രൈക്കര്‍


കേരളത്തിലെ ബി.ജെ.പി അക്രമങ്ങള്‍ തുറന്നു കാട്ടുന്നതായിരുന്നു സി.പി.ഐ.എം മാര്‍ച്ച് കേരളത്തില്‍ ആര്‍.എസ്.എസ് ആക്രമത്തില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ ചിത്രങ്ങളുയര്‍ത്തിയായിരുന്നു മാര്‍ച്ച്. ബി.ജെ.പി ഉയര്‍ത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ബദലുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സി.പി.ഐ.എം മാര്‍ച്ച്

അശോക റോഡിലുള്ള ബി.ജെ.പി ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ച് പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുത്ത മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു

ബി.ജെ.പി പറയുന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ തള്ളിക്കളയണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതിനു വേണ്ടിയാണ് മാര്‍ച്ചെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു.


Dont Miss: മാറാട് വീണ്ടും കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ആര്‍.എസ്.എസ് ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം: സി.പി.ഐ.എം


“ബി.ജെ.പി ഞങ്ങള്‍ക്കെതിരെ കടന്നാക്രമണം നടത്തിയിട്ട് അവരെ അക്രമിച്ചെന്ന് കള്ളം പറയുകയാണ്. ഇന്നലെ അമിത് ഷാ പറഞ്ഞ് കേട്ടു ഇടതുപക്ഷം അധികാരത്തില്‍ വന്നശേഷം 120 ആര്‍.എസ്.എസുകാരെ കൊന്നുവെന്നത്. അദ്ദേഹം അവരുടെ പേരുകള്‍ പറയട്ടെ എന്താണ് സംഭവമെന്ന് വ്യക്തമാവട്ടെ, കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരായ അഖിലേന്ത്യ തലത്തില്‍ ജനരോഷമുയരുകയാണെന്നും എസ്.ആര്‍.പി പറഞ്ഞു. ബുദ്ധിജീവികള്‍ക്കും ദളിതുകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കടന്നാക്രമണം നടത്തുന്ന അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമം അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.