ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് സി.പി.ഐ.എം. പ്രകടനപത്രിക. തങ്ങളുടെ സ്‌ഥാനാര്‍ഥികള്‍ ജയിച്ചാൽ ജലനിരപ്പ് ഉയർത്തുകയെന്നാണ് സി.പി.ഐ.എം. വാഗ്‌ദാനം . ഇന്നലെ ചെന്നൈയില്‍ വെച്ച് പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി കെ. ബാലകൃഷ്‌ണനാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. വരദരാജന്‍, എ. സൗന്ദരരാജന്‍, സംസ്‌ഥാനകമ്മിറ്റി അംഗങ്ങളായ എ. അറുമുഖ നയനാര്‍, കെ. ഉദയകുമാര്‍ എന്നിവരും പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്തു. മോഡി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സി.പി.ഐ.എമ്മിന്റെ പ്രാഥമിക ലക്ഷ്യമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.
പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ അംഗബലം വര്‍ധിപ്പിക്കുക, കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റുക എന്നീ ലക്ഷ്യങ്ങളാണ് പ്രകടനവാഗ്‌ദാനങ്ങൾ വഴി സി.പി.ഐ.എം. ഘടകം ലക്ഷ്യമിടുന്നത്. എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുമെന്നും സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ തമിഴ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും നീറ്റ് പരീക്ഷയുടെ പരിധിയില്‍ നിന്ന് തമിഴനാടിനെ ഒഴിവാക്കുമെന്നും വാപ്രകടനപത്രികയിൽ സി.പി.ഐ.എം. പറയുന്നു.