| Sunday, 1st August 2021, 6:06 pm

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് അവസരമുള്ളത് 22% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം; രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നടപടി വേണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

22 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് അവസരമുള്ളതെന്നും ഇത്രയും കാലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നത് ബുദ്ധിമുട്ടാവും എന്നും അദ്ദേഹം പറഞ്ഞു.

ഒന്നര വര്‍ഷത്തോളമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഡിജിറ്റല്‍ വിഭജനം കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും കുട്ടികളിലെ പോഷകാഹാര പ്രശ്‌നങ്ങളും വര്‍ധിപ്പിക്കുമെന്നും പൊളിറ്റ് ബ്യൂറോ പറയുന്നു.

അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൊവിഡ് മുന്നണി പോരാളികളെ പോലെ പരിഗണിച്ച് വാക്‌സിന്‍ നല്‍കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് പുതിയ പ്രോട്ടോകോള്‍ നിലവില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ പ്രോട്ടോകോള്‍ എന്ന നിലയിലാവും പുതിയ പ്രോട്ടോകോള്‍ ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Politburo on online education and closure of educational institutions

We use cookies to give you the best possible experience. Learn more