national news
ഡിജിറ്റല്‍ വിദ്യാഭ്യാസം വിഭജനമുണ്ടാക്കും: സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 03, 11:28 am
Wednesday, 3rd June 2020, 4:58 pm

ന്യൂദല്‍ഹി: ലോക്ക് ഡൗണിന്റെ മറവില്‍ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് പകരം ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കില്ലെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. ഡിജിറ്റല്‍ വിദ്യാഭ്യാസം താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും എന്നാല്‍ ഇത് സ്ഥിരമാകരുതെന്നും പി.ബി നീരീക്ഷിച്ചു.

അധ്യയനവര്‍ഷത്തിന്റെ അവസാനത്തില്‍ പരീക്ഷകള്‍ നടക്കാനാരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തടസ്സപ്പെടുത്തി. ഇത് നമ്മുടെ രാജ്യത്തിന്റെ ഭാവിയെയും തടസ്സപ്പെടുത്തുന്നു.

അതേസമയം ലോക്ക് ഡൗണ്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ അതിന്റെ പിന്തിരിപ്പന്‍ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ലമെന്റ് അംഗീകരിക്കാത്തതും ഡിജിറ്റല്‍ അധ്യാപന-പഠന രീതികള്‍ അടിച്ചേല്‍പ്പിക്കുന്നതും ഇന്ത്യയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിജിറ്റല്‍ വിഭജനം നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അമിതമായി അടിച്ചേല്‍പ്പിക്കരുത്. സ്‌കൂളുകളിലെയും കോളേജുകളിലെയും പരമ്പരാഗത അധ്യാപനത്തെ ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു.

മഹാമാരിയുടെ കാലത്ത് അക്കാദമിക് വര്‍ഷം തടസ്സപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ചേക്കാം. എന്നാല്‍ ഇത് ഒരിക്കലും പകരമാവില്ല. ബന്ധപ്പെട്ട പ്രദേശത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്താന്‍ കഴിഞ്ഞാല്‍ മാത്രമെ ഇത് ഉപയോഗിക്കാവൂ. വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ വിഭജനത്തെ പാര്‍ട്ടി എതിര്‍ക്കുന്നുവെന്നും പി.ബി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക