ബര്‍ദ്വാന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇന്ത്യന്‍ നായയും വിദേശ നായയും പോലെയാണെന്ന് സി.പി.ഐ.എം പി.ബി അംഗം മുഹമ്മദ് സലീം. ബര്‍ദ്വാനില്‍ നടന്ന റാലിക്കിടെയാണ് മുഹമ്മദ് സലീമിന്റെ പരാമര്‍ശം.
‘ഡി.എ ആവശ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരോട് മമത പറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി പറഞ്ഞത് പോലെ കുരയ്ക്കരുതെന്നാണ്. തെരുവ് നായ്ക്കള്‍ പറയുന്നു ഞങ്ങള്‍ കുരയ്ക്കുന്നത് ഗുയ് ഗുയ് എന്നാണെന്ന്. അല്‍സേഷ്യന്‍ പറയുന്നു ഞങ്ങള്‍ കുരക്കുന്നത് ബൗ ബൗ എന്നാണെന്ന്. അവര്‍ തമ്മില്‍ പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ വ്യത്യാസമില്ല. വ്യത്യാസം വംശത്തിലാണ്. ഒന്ന് സ്വദേശിയും ഒന്ന് വിദേശിയും’ മുഹമ്മദ് സലീം പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ ഇടതുകക്ഷികള്‍ ഏഴ് ദിവസത്തെ ദേശവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 1 മുതല്‍ 7 വരെയാണ് പ്രക്ഷാഭം നടക്കുക.
സി.പി.ഐ.എം, സി.പി.ഐ, സി.പി.ഐ.എം.എല്‍ ലിബറേഷന്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി എന്നീ ഇടതുകക്ഷികളാണ് സംയുക്തമായി പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ