തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദം ചര്‍ച്ച ചെയ്ത് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. കേന്ദ്രകമ്മിറ്റിക്കിടെ ചേര്‍ന്ന പി.ബി യോഗമാണ് വിഷയം ചര്‍ച്ച ചെയ്തത്.
ആരെങ്കിലും തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. എന്‍.ഐ.എ നടപടികള്‍ നിരീക്ഷിച്ച ശേഷം ഭാവി നിലപാട് എടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനത്തെ കുറിച്ചും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ യോഗത്തില്‍ പറഞ്ഞു.
കണ്‍സള്‍ട്ടന്‍സി വിഷയവും പി.ബിയില്‍ കേന്ദ്രനേതൃത്വം പരാമര്‍ശിച്ചെന്നാണ് സൂചന. സ്വര്‍ണക്കടത്ത് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നും പിന്നില്‍ ബി.ജെ.പി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഒന്നും മറയ്ക്കാനില്ല. വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ