ബന്ധുനിയമനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ.എം കേന്ദ്ര നേതൃത്വം; തിരുത്തണമെന്ന് നിര്‍ദേശം
Daily News
ബന്ധുനിയമനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ.എം കേന്ദ്ര നേതൃത്വം; തിരുത്തണമെന്ന് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th October 2016, 8:00 pm

 


ഇടതു സര്‍ക്കാരിലെ ബന്ധുനിയമന വിവാദങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ.എം അവെയ്‌ലബള്‍ പി.ബി. നിയമനം സംബന്ധിച്ച വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും തെറ്റു തിരുത്തണമെന്നും പി.ബി യോഗം ആവശ്യപ്പെട്ടു.


ന്യൂദല്‍ഹി:  ഇടതു സര്‍ക്കാരിലെ ബന്ധുനിയമന വിവാദങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ.എം അവെയ്‌ലബള്‍ പി.ബി. നിയമനം സംബന്ധിച്ച വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും തെറ്റു തിരുത്തണമെന്നും പി.ബി യോഗം ആവശ്യപ്പെട്ടു.

15 അംഗ പോളിറ്റ്ബ്യൂറോയിലെ ഒമ്പത് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിവാദത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമടക്കം സര്‍ക്കാരിനെതിരെ പ്രചാരണം അഴിച്ചുവിടുകയാണെന്നും യോഗം വിലയിരുത്തി.

ബന്ധുനിയമന വിവാദം ഗൗരവമര്‍ഹിക്കുന്നതാണെന്നും കാര്യങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവാദത്തില്‍ സര്‍ക്കാരിനെതിരെ വി.എസ് അച്യുതാനന്ദനും രംഗത്തു വന്നിരുന്നു.

കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിശ്ചയിച്ച തീരുമാനമായിരുന്നു ആദ്യം വിവാദം സൃഷ്ടിച്ചത്.  ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യയെ കണ്ണൂര്‍ ക്ലേ ആന്‍ഡ് സിറാമിക്‌സില്‍ ജനറല്‍ മാനേജരായും, മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിന്റെ എംഡിയായി നിയമിച്ചതും വിവാദമായിരുന്നു.

ഇതിന് പുറമെ സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകന്റെയും നിയമനങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു.