തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ ഗുണകരമാകില്ലെന്ന് സി.പി.ഐ.എം. പ്രാദേശിക ലോക്ഡൗണ്‍ ശക്തിപ്പെടുത്തണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
കൊവിഡ് പ്രതിരോധം വിലയിരുത്താന്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് സര്‍വകക്ഷി യോഗം ചേരാനിരിക്കെയാണ് സി.പി.ഐ.എം വിലയിരുത്തല്‍.
ജോലിയില്ലാതെയും മറ്റും ആളുകള്‍ നിലവില്‍ തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ അത് സാമ്പത്തികമായും മാനസികമായും പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് സി.പി.ഐ.എം യോഗം വിലയിരുത്തിയത്
സംസ്ഥാനത്താകെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ നിരവധി പേര്‍ അതില്‍ ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.
ഇനിയുമൊരു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് കൊവിഡിനേക്കാള്‍ വലിയ ദുരിതമാകും നല്‍കുമെന്ന വിലയിരുത്തലായിരുന്നു ഉയര്‍ന്നുവന്നത്.
എന്നാല്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പ് ശക്തമായ നിലപാടെടുത്തിരുന്നു.
എന്നാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് ജനങ്ങളുടെ സാമ്പത്തിക സമൂഹിക സാഹചര്യത്തെ ഗുരുതരമായി ബാധിക്കുമെന്നും തീരുമാനം പരിശോധിക്കണമെന്നും ചില മന്ത്രിമാര്‍ നിലപാടെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക