തിരുവനന്തപുരം: ഗുരുവായൂര്‍ സത്യാഗ്രഹസമരകാലത്ത് സമരത്തില്‍ പങ്കെടുത്ത ഭടന്മാരെ മര്‍ദിക്കാനും ആക്രമിക്കാനും നേതൃത്വം നല്‍കിയവരുടെ പിന്മുറക്കാര്‍ ഇന്ന് സത്യാഗ്രഹത്തിന്റെ നവതി ആഘോഷിക്കുന്നത് പരിഹാസ്യവും ചരിത്രത്തെ അപമാനിക്കലുമാണെന്ന് സി.പി.ഐ.എം.
ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിന്റെ നവതി ആഘോഷം സംഘടിപ്പിക്കാനൊരുങ്ങുന്നവര്‍ എന്തുകൊണ്ടാണ് ഇന്ത്യയില്‍ പലയിടങ്ങളിലായി നടക്കുന്ന ജാതീയമായ അനാചാരങ്ങള്‍ക്കും ദലിത് വിവേചനത്തിനുമെതിരെ രംഗത്ത് വരാത്തതെന്നും സി.പി.ഐ.എം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍, ജില്ലാ കമ്മിറ്റി അംഗം സി. സുമേഷ്, ലോക്കല്‍ സെക്രട്ടറി കെ.ആര്‍ സൂരജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സി.പി.ഐ.എം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്മൃതി സംഗമം പരിപാടി ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ തിങ്കളാഴ്ച വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും.