കോഴിക്കോട്: മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി ക്യാബിനറ്റ് പദവിയോടെ ആര്‍. ബാലകൃഷ്ണപിള്ളയെ നിയമിച്ച മന്ത്രിസഭാ തീരുമാനത്തിനു പിന്നാലെ സി.പി.ഐ.എമ്മിനെ തിരിഞ്ഞുകൊത്തി പഴയ ഫേസ്ബുക്ക് പോസ്റ്റ്. മുന്‍ യു.ഡി.എഫഅ സര്‍ക്കാര്‍ പിള്ളയെ ഇതേ സ്ഥാനത്ത് മുന്‍പ് നിയമിച്ചപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
അചത്യുതാനന്ദന്റെ പ്രതികരണമാണ് സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഈ പോസ്റ്റ് ഇപ്പോള്‍ നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ മന്ത്രിസഭാ തീരുമാനത്തെ കുറിച്ച് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യോഗ്യതയില്ലാത്ത പിള്ളയെ മുന്നോക്ക വികസന ചെയര്‍മാനായി ബാലകൃഷ്ണപിള്ളയെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് വകുപ്പ് സെക്രട്ടറി തന്നെ വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തെ ചെയര്‍മാന്‍ പദവിയില്‍ നിന്നും അടിയന്തിരമായി നീക്കം ചെയ്യണമെന്നായിരുന്നു അന്ന് അച്യുതാനന്ദന്‍ പറഞ്ഞത്.
ഈ പോസ്റ്റിനു താഴെ പിള്ളയുടെ പുതിയ നിയമനത്തെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. അച്യുതാനന്ദന്റെ ചിത്രം ഉള്‍പ്പെടുത്തിയ ഗ്രാഫിക്‌സ് കാര്‍ഡ് ഉള്‍പ്പെടെയായിരുന്നു പാര്‍ട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സി.പി.ഐ.എമ്മിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:
“യോഗ്യതയില്ലാത്ത പിള്ളയെ മുന്നോക്ക വികസന ചെയര്‍മാനായി ബാലകൃഷ്ണപിള്ളയെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് വകുപ്പ് സെക്രട്ടറി തന്നെ വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തെ ചെയര്‍മാന്‍ പദവിയില്‍ നിന്നും അടിയന്തിരമായി നീക്കം ചെയ്യണം. പിള്ളയുടെ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് ഗവര്‍മെന്റ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ 19032014ല്‍ അഡ്വക്കറ്റ് അയച്ച കത്തിലാണ് പിള്ള ചെയര്‍മാനായിരിക്കാന്‍ അയോഗ്യനാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനി നിയമമനുസരിച്ച് പിള്ള മുന്നോക്ക വികസന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ആദ്ധ്യക്ഷത വഹിക്കാന്‍ പാടില്ലെന്നും വെറും ചെയര്‍മാന്‍ ആണെന്നുമാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. പിള്ളക്ക് യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഒരു നിമിഷം പോലും വൈകാതെ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം”
|__വിഎസ് അച്യുതാനന്ദന്‍