സി.പി.ഐ.എം ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയോ; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്
Fact Check
സി.പി.ഐ.എം ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയോ; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2019, 7:59 am

കോഴിക്കോട്: സി.പി.ഐ.എം ഓഫീസില്‍ ഇസ്‌ലാം മതാചാരപ്രകാരം ഫാതിഹ ഓതിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓഫീസിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തായിരുന്നു പ്രചരണം.

എന്നാല്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ വാഴക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ മഴക്കെടുതി അനുഭവിക്കുന്ന വയനാട്ടുകാര്‍ക്ക് സഹായഹസ്തവുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന ഒരു സന്നദ്ധ സേവന സംഘം 17-8-2019 ശനിയാഴ്ച രാത്രി 10.30ന് വയനാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു.

വയനാട്ടിലേക്കുള്ള വാഹനം പുറപ്പെടുന്നതിന് മുന്‍പായി ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു പ്രാര്‍ത്ഥന നടത്തിയിരുന്നു. നാട്ടുകാര്‍ സമാഹരിച്ച സാധനങ്ങള്‍ എല്ലാം ക്ലബ്ബില്‍ സൂക്ഷിച്ചതിനാലും അവിടെ എല്ലാവര്‍ക്കും ഒരുമിച്ചു ഇരിക്കാന്‍ പറ്റാത്തതിനാലുമാണ് തൊട്ടടുത്തുള്ള പാര്‍ട്ടി ഓഫീസിലേക്ക് കസേരകള്‍ ഇട്ട് അവിടെ വച്ച് പ്രാര്‍ത്ഥന നടത്തിയത്.

ഈ പ്രാര്‍ത്ഥനയുടെ ചിത്രങ്ങളെടുത്താണ് സി.പി.ഐ.എം പാര്‍ട്ടി ഓഫീസില്‍ ഫാതിഹ ഓതുന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ചത്.

WATCH THIS VIDEO: