ചെന്നൈ: മിശ്രവിവാഹം നടത്തിക്കൊടുത്തതില്‍ പ്രകോപിതരായി തിരുനല്‍വേലിയില്‍ സി.പി.ഐ.എം ഓഫീസിനെതിരെ ആക്രമണം. വെള്ളിയാഴ്ചയാണ് സംഘം സി.പി.ഐ.എമ്മിന്റെ ഓഫീസ് അടിച്ച് തകര്‍ത്തത്.
ചെന്നൈ: മിശ്രവിവാഹം നടത്തിക്കൊടുത്തതില്‍ പ്രകോപിതരായി തിരുനല്‍വേലിയില്‍ സി.പി.ഐ.എം ഓഫീസിനെതിരെ ആക്രമണം. വെള്ളിയാഴ്ചയാണ് സംഘം സി.പി.ഐ.എമ്മിന്റെ ഓഫീസ് അടിച്ച് തകര്‍ത്തത്.
ഉയര്‍ന്ന ജാതിയില്‍ പെട്ട പാളയംകോട്ടയിലെ പെരുമാള്‍പുരത്തെ 23 കാരിയായ പെണ്‍കുട്ടിയും പട്ടികജാതിക്കാരനായ യുവാവുമായുള്ള വിവാഹം നടത്തി നല്‍കിയത് പ്രദേശത്തെ സി.പി.ഐ.എം പ്രവര്‍ത്തകരായിരുന്നു.
After CPI(M) & Untouchability Eradication Front arranged for a self respect marriage in #Tirunelveli between a #Dalit man and FC girl, the girl’s family entered and damaged the CPI(M) office. #caste #news pic.twitter.com/ejjPkx2UHm
— Nidharshana Raju (@NidharshanaR) June 14, 2024
എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പെരുമാള്‍പുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇരുവരും സി.പി.ഐ.എം ഓഫീസില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തുകയായിരുന്നു.
പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരുമായി ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഓഫീസ് ഇവര്‍ അടിച്ച് തകര്‍ത്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഓഫീസ് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ എട്ട് പേരെ കസ്റ്റഡിയിലെടുത്ത് കേസെടുത്തതായി പെരുമാള്‍പുരം പൊലീസ് അറിയിച്ചു.
Content Highlight: CPIM office in Tamil Nadu ransacked for facilitating inter-caste marriage