തിരുവനന്തപുരം: കേരളത്തിലെ കെട്ടിട നിര്‍മാണ രീതിയില്‍ മാറ്റം വരേണ്ടതുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സമിതി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ തന്നെ ചില ആശയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കരിങ്കല്ലും മണലും പരമാവധി ഒഴിവാക്കി കെട്ടിട നിര്‍മാണം എങ്ങനെ കഴിയും, അതിനുള്ള സാങ്കേതിക വൈദഗ്ധ്യം ജനങ്ങള്‍ക്ക് എങ്ങനെ നല്‍കാന്‍ കഴിയും എന്നീ കാര്യങ്ങളില്‍ ഇടപെടല്‍ വേണം. അതോടൊപ്പം ഇതിന് സര്‍ക്കാര്‍ മാതൃകയാകണം. ഇനിയുണ്ടാക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഈ കാഴ്ചപ്പാടോടുകൂടി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സഹകരണ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ ഈ വിധത്തിലാക്കാന്‍ വേണ്ടി സഹകരണ മേഖല ഇടപെടണം. ഇത് ജനങ്ങളുടെ അവബോധമായി മാറുന്നതിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണം. സി.പി.ഐ.എമ്മിന്റെ കെട്ടിടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കരിങ്കല്ലും മണലും പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രളയം തുടര്‍ച്ചയായി ബാധിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നമ്മുടെ എല്ലാ സമീപനത്തിലും മാറ്റം വേണ്ടേയെന്ന് ആലോചിക്കണം. പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി നേരത്തെ പല റിപ്പോര്‍ട്ടുകളും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ മനുഷ്യനെക്കണ്ടുകൊണ്ടായിരുന്നില്ല എന്നതായിരുന്നു പ്രധാന ന്യൂനത. കേരള നിയമസഭ തന്നെ അതിനെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു.
പ്രകൃതി സംരക്ഷണം ഒരു പ്രധാനപ്പെട്ട ഘടകമാണ്. എന്നാല്‍ മനുഷ്യന്‍ എവിടെയും പോയി താമസിക്കുകയെന്നതാണ് ഇന്നത്തെ സ്ഥിതി. ഇതില്‍ ചില പരിശോധന ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ മുമ്പ് പല റിപ്പോര്‍ട്ടുകളിലും ചൂണ്ടിക്കാണിച്ച കാര്യം അത് ഇന്നത്തെ നിലയില്‍ ഏതെങ്കിലും മേഖലയില്‍ നടപ്പാക്കേണ്ടതുണ്ടോയെന്ന പരിശോധന വേണം. അതിനുവേണ്ടി ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പരിജ്ഞാനമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.