| Thursday, 18th July 2019, 9:55 pm

കാണാന്‍ വന്നത് ആഭ്യന്തര മന്ത്രിയെയാണ്, അല്ലാതെ ബി.ജെ.പി അധ്യക്ഷനെയല്ല; പാര്‍ട്ടിയിലേക്ക് ക്ഷണിച്ച അമിത്ഷായോട് പൊട്ടിത്തെറിച്ച് സി.പി.ഐ.എം എംപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിവേദനം നല്‍കാന്‍ വന്ന തന്നെ അമിത്ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്ന് സി.പി.ഐ.എം എം.പി ജര്‍ണാ ദാസ്. ബി.ജെ.പി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അക്രമം അഴിച്ചുവിടുന്നെന്ന് കാണിച്ച് നിവേദനം നല്‍കാനെത്തിയപ്പോഴാണ് ഷാ ജര്‍ണാദാസിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ താന്‍ കാണാന്‍ വന്നത് ബി.ജെ.പിയുടെ ദേശീയാധ്യക്ഷനെയല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണ് എന്നായിരുന്നു തന്റെ മറുപടിയെന്നും അവര്‍ പറഞ്ഞു.

ബുധനാഴ്ചയാണ് തൃപുരയില്‍നിന്നുള്ള ജര്‍ണാ ദാസ് അമിത് ഷായെ കാണാനെത്തിയത്. എന്തിനാണ് നിങ്ങള്‍ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുന്നത്? ആ പാര്‍ട്ടി തീര്‍ന്നുകഴിഞ്ഞു. വരൂ, വന്ന് ബി.ജെ.പിയില്‍ ചേരൂ’, എന്നായിരുന്നു അമിത് ഷാ ജര്‍ണാ ദാസിനോട് പറഞ്ഞത്.

‘നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രായയതുകൊണ്ടാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്. അല്ലാതെ, ബി.ജെ.പിയുടെ ദേശീയാധ്യക്ഷനെ കാണാന്‍ വന്നതല്ല. സി.പി.ഐ.എമ്മിലെ അവസാന ആളും പാര്‍ട്ടിയിലുണ്ടാകുന്നതുവരെ ഞാനും ഉണ്ടാകും. നിങ്ങളുടെ ആശയവുമായി എനിക്ക് യാതൊരു യോജിപ്പുമില്ല’, ജര്‍ണാദാസിന്റെ മറുപടി ഇങ്ങനെയായിരുന്നു.

We use cookies to give you the best possible experience. Learn more