അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം. എം.എല്‍.എയ്ക്ക് ബി.ജെ.പി. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്ക്. വിലക്കയറ്റത്തിനെതിരായ സി.പി.ഐ.എം. സമരത്തിനിടെയായിരുന്നു ആക്രമണം.
എം.എല്‍.എ. സുധന്‍ ദാസ് അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. രാജ്‌നഗറിലായിരുന്നു സി.പി.ഐ.എം. സമരം സംഘടിപ്പിച്ചിരുന്നത്.
ഇതിന് എതിര്‍വശത്തായി ബി.ജെ.പി. പ്രവര്‍ത്തകരും സംഘടിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ മുദ്രാവാക്യം വിളിച്ച് സംഘര്‍ഷമുടലെടുക്കുകയായിരുന്നെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സൗമ്യ ദേബര്‍മ്മ പറഞ്ഞു.
ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരെ സംഭവസ്ഥലത്തുനിന്ന് നീക്കിയതെന്നും പൊലീസ് അറിയിച്ചു. അനുമതി തേടാതെയാണ് ഇരുപാര്‍ട്ടികളും പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പരിക്കേറ്റവരെ അഗര്‍ത്തല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ പ്രതീക്ഷിച്ച് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: CPIM MLA among many injured in clash with BJP in Tripura