ധര്‍മ്മജനെ ബൂത്തിനകത്ത് നിന്ന് ഇറക്കിവിട്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍; വോട്ട് തേടരുതെന്ന് മാത്രമാണ് നിബന്ധനയുള്ളതെന്ന് ഉദ്യോഗസ്ഥന്‍
Kerala Election 2021
ധര്‍മ്മജനെ ബൂത്തിനകത്ത് നിന്ന് ഇറക്കിവിട്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍; വോട്ട് തേടരുതെന്ന് മാത്രമാണ് നിബന്ധനയുള്ളതെന്ന് ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th April 2021, 9:33 am

ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജനെ ബൂത്തില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞ് സി.പി.ഐ.എം പ്രവര്‍ത്തകര്‍. ബൂത്ത് സന്ദര്‍ശനമെന്നാല്‍ ബൂത്തിനകത്ത് കയറലല്ല എന്ന് പറഞ്ഞാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ധര്‍മ്മജനെ തടഞ്ഞത്.

ബാലുശ്ശേരി ശിവപുരത്തെ സ്‌കൂളിലാണ് ധര്‍മ്മജനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബൂത്ത് സന്ദര്‍ശനത്തിനായി എത്തിയത്.

എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബൂത്തിനകത്ത് കയറാമെന്നും ഉദ്യോഗസ്ഥരെ കാണാമെന്നും ഇലക്ഷനുമായി ബന്ധപ്പെട്ട ബൂത്തില്‍ തന്നെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വോട്ട് തേടരുതെന്ന് മാത്രമാണ് നിബന്ധനയുള്ളതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തന്നോട് അസൂസയുള്ള സമൂഹമാണ് പല ആരോപണങ്ങളും തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് ധര്‍മജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമാക്കാരനായതുകൊണ്ടാണ് ജനങ്ങള്‍ അംഗീകരിച്ചതെന്നും ബാലുശ്ശേരിക്ക് മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് അത് നടത്തിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

തനിക്ക് താരപരിവേഷമില്ലെന്നും ബാലുശ്ശേരിക്കാരനായാണ് താന്‍ നില്‍ക്കുന്നതെന്നും ധര്‍മ്മജന്‍ പറയുന്നു. കൂടാതെ താന്‍ കോമഡി പറയുന്നത് സ്‌ക്രീനില്‍ ആണെന്നും സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് സീരിയസ് ആയിട്ടാണെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: CPIM members stops Dharmajan for entering booth