| Saturday, 15th September 2018, 8:26 pm

പൊലീസ് സ്റ്റേഷനില്‍ കയറി എസ്.ഐ അടക്കമുള്ളവരെ മര്‍ദിച്ചു; 25 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തുമ്പയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി എസ്.ഐ അടക്കമുള്ള പൊലീസുകാരെ മര്‍ദിച്ചു. സി.പി.ഐ.എം ജില്ലാ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനില്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

വാഹന പരിശോധനക്കിടെ പിടികൂടിയ പാര്‍ട്ടി പ്രവര്‍ത്തകനെ എസ്.ഐ മര്‍ദിച്ചെന്ന് ആരോപിച്ചാണ് സി.പി.ഐ.എമ്മുകാര്‍ സ്റ്റേഷനിലെത്തി പോലീസുകാരെ മര്‍ദിച്ചത്. സംഭവത്തില്‍ രണ്ടു ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം 25 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


വാഹന പരിശോധനക്കിടെ ഗതാഗത തടസം സൃഷ്ടിച്ചതിന് സി.പി.ഐ.എം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.ഐ അടക്കം മുഴുവന്‍ പൊലീസുകാരെയും അസഭ്യം പറയുകയും മര്‍ദിക്കുകയും, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ ദുഖിക്കേണ്ടിവരുമെന്ന ഭീഷണി മുഴക്കിയതായും പൊലീസ് ആരോപിക്കുന്നു.

ജില്ലാ കമ്മിറ്റിയംഗങ്ങളായ ആറ്റിപ്ര സദാനന്ദന്‍, വി.എസ് പത്മകുമാര്‍ എന്നിവരാണ് ആക്രമണത്തിന് നേത്യത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more