തിരഞ്ഞെടുപ്പ് പരാജയം: സി.പി.ഐ.എമ്മില്‍ ഭിന്നത, പരാജയം പാര്‍ട്ടി അന്വേഷിച്ചേക്കും
Daily News
തിരഞ്ഞെടുപ്പ് പരാജയം: സി.പി.ഐ.എമ്മില്‍ ഭിന്നത, പരാജയം പാര്‍ട്ടി അന്വേഷിച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st May 2014, 9:42 pm

[] തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി അന്വേഷിക്കാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണയിലെത്തി. തിരഞ്ഞെടുപ്പിലെ തോല്‍വിയും വോട്ടു ചോര്‍ച്ചയുമായിരിക്കും പാര്‍ട്ടി അന്വേഷിക്കുക. അന്വേഷണം സംബന്ധിച്ചു അന്തിമ തീരുമാനമെടുക്കുക പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റിയായിരിക്കും.

അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാടില്‍ എം.എ ബേബിയും തോമസ് ഐസക്കും വിയോജിപ്പ് രേഖപ്പെടുത്തി. പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്നും സ്യം തിരുത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടു സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളിലും പരാജയപ്പെടുകയായിരുന്നു. കൊല്ലത്ത്‌ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പരാജയപ്പെട്ടതിന് പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗവും കാരണമായിട്ടുണ്ടെന്ന് പാര്‍ട്ടിയില്‍ നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു.