മുംബൈ: കര്‍ഷകരുടെ ലോംങ് മാര്‍ച്ചിന്റെ കരുത്തില്‍ സി.പി.ഐ.എം മഹാരാഷ്ട്രയില്‍ മുന്നേറ്റത്തിനൊരുങ്ങുന്നു. പലഘര്‍ മണ്ഡലത്തിലേക്കുള്ള ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പ്രചാരണാര്‍ഥം സി.പി.ഐ.എം സംഘടിപ്പിച്ച റാലിയില്‍ അണിനിരന്നത് പതിനായിരങ്ങള്‍. കിസാന്‍ സഭയുടെ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ കിരണ്‍ ഗഹ്ലയാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി.
മണ്ഡലത്തിലെ ബി.ജെ.പി എം.പിയായിരുന്ന ചിന്തമന്‍ വാംഗയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നത്. 28നാണ് തെരഞ്ഞെടുപ്പ്. രാജേന്ദ്ര ഗവിത് ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
മരണപ്പെട്ട ബി.ജെ.പി എം.എല്‍.എയുടെ മകനെ ശിവസേനയും സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നു. ശിവസേനയുമായി മുഖാമുഖം വരുന്നതിനാല്‍ ഏറെ ഗൗരവത്തോടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ കാണുന്നത്.
കര്‍ഷക മാര്‍ച്ചിന്റെ വിജയവും അതിലൂടെ നേടിയ ജനപിന്തുണയും കരുത്തേകുമെന്ന വിശ്വാസത്തിലാണ് സി.പി.ഐ.എം കളത്തിലിറങ്ങുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ അര ലക്ഷത്തോളം കര്‍ഷകരെ അണി നിരത്തി അഖിലേന്ത്യാ കിസാന്‍ സഭ നടത്തിയ മാര്‍ച്ച് അന്താരാഷ്ട്ര തലത്തില്‍ പോലും വാര്‍ത്തയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കുകയും കര്‍ഷക മുന്നേറ്റത്തിന് വഴിതെളിക്കുകയും ചെയ്തിരുന്നു.
https://twitter.com/cpimspeak/status/995324792042487809