|

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ.എം മലപ്പുറത്ത് നിന്ന് ശേഖരിച്ചത് 2.14 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടി സി.പി.ഐ.എം സംസ്ഥാന വ്യാപകമായി ഫണ്ട് ശേഖരണത്തിന് ആഹ്വാനം ചെയ്തിരുന്നു. മലപ്പുറം ജില്ലയില്‍ നിന്ന് പാര്‍ട്ടിശേഖരിച്ചത് 2.14 കോടി രൂപ. പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം പ്രാദേശിക ഘടകങ്ങള്‍ ഫണ്ട് ശേഖരണത്തിന് ഇറങ്ങിയാണ് ഈ തുക കണ്ടെത്തിയത്.

മഴക്കെടുതി ബാധിച്ച നിലമ്പൂര്‍, എടക്കര ഏരിയാ കമ്മറ്റികളെ ഫണ്ട് ശേഖരണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ജില്ലയില്‍ നിന്ന് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ജില്ലാ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഫണ്ട് ശേഖരണം വിജയിപ്പിച്ച പാര്‍ട്ടി ഘടകങ്ങളെ ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് അഭിനന്ദിച്ചു.

Video Stories