മൂന്നാം ഭരണത്തുടര്‍ച്ചയ്ക്ക് കര്‍മപരിപാടിയുമായി സി.പി.ഐ.എം.
Kerala News
മൂന്നാം ഭരണത്തുടര്‍ച്ചയ്ക്ക് കര്‍മപരിപാടിയുമായി സി.പി.ഐ.എം.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th July 2021, 8:27 am

തിരുവനന്തപുരം: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്തുന്നതിനായി കര്‍മപരിപാടി തയ്യാറാക്കാന്‍ സി.പി.ഐ.എം. വെള്ളിയാഴ്ച ആരംഭിച്ച സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ച നടന്നത്.

ഇതിനായി ഭരണം മെച്ചപ്പെടുത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അടുത്ത 10 വര്‍ഷം ലക്ഷ്യമിട്ട് ഭരണത്തുടര്‍ച്ചയ്ക്കുള്ള കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയം, എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം, പാര്‍ട്ടിയിലേയും മുന്നണിയിലേയും ഐക്യം എന്നിവയാണ് രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതെന്ന് സി.പി.ഐ.എം. വിലയിരുത്തി.

രണ്ട് ടേം മത്സരിച്ചവരെ മാറ്റിനിര്‍ത്തിയത് ഗുണപരമായെന്നും യോഗം നിരീക്ഷിച്ചു.

2016 ല്‍ സി.പി.ഐ.എം. 58 സീറ്റിലും എല്‍.ഡി.എഫ്. 91 സീറ്റിലും ജയിച്ചാണ് അധികാരത്തിലെത്തിയത്. 2021 ല്‍ സി.പി.ഐ.എം. 62 സീറ്റിലും എല്‍.ഡി.എഫ്. 99 സീറ്റിലും ജയിച്ച് തുടര്‍ഭരണം ഉറപ്പാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Looking for Third Consecutive Victory in Kerala Election LDF