| Wednesday, 17th November 2021, 5:47 pm

ഷറഫുദീന്റെ തന്തയുടെ വകയല്ലല്ലോ പഞ്ചായത്ത് ഓഫീസ്; ലീഗ് നേതാവിനെതിരെ സി.പി.ഐ.എം നേതാവിന്റെ അസഭ്യവര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും പെരുവയല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ. ഷറഫുദീനെതിരെ സി.പി.ഐ.എം നേതാവിന്റെ അസഭ്യപ്രസംഗം. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. പ്രേംനാഥാണ് ഷറഫുദീനെതിരെ അസഭ്യവര്‍ഷം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ പി.കെ. ഷറഫുദീന്‍ പഞ്ചായത്ത് ഓഫീസില്‍ കടന്ന് ഫയലുകള്‍ പരിശോധിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തിരുന്നു.

കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താനായാണ് യു.ഡി.എഫ് അംഗം രാത്രിയില്‍ ഓഫീസിലെത്തിയതെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം.

പഞ്ചായത്തിലെ ധാതുലവണമിശ്രിതത്തിന്റെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായാണ് താന്‍ രാത്രിയില്‍ ഓഫീസിലെത്തിയതെന്നായിരുന്നു ഷറഫുദീന്‍ പറഞ്ഞത്.

എന്നാല്‍ പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഷറഫുദ്ദീന്‍ പഞ്ചായത്ത് ഓഫീസിലെത്തിയത് എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സുഹറാബിയുടെ വിശദീകരണം

പഞ്ചായത്ത് ഓഫീസ് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് സി.പി.ഐ.എം നടത്തിയ പ്രതിഷേധമാര്‍ച്ചിലായിരുന്നു പ്രേംനാഥിന്റെ അസഭ്യവര്‍ഷം.

‘ഷറഫുദീന്‍ എന്നു പറയുന്ന പന്ന പുലയാടി മോന്‍ പറയുന്നത് കാര്യങ്ങള്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നാണ്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തേണ്ടാത്ത, നാട്ടുകാരെ ബോധ്യപ്പെടുത്തോണ്ടാത്ത കാര്യങ്ങള്‍ ബാപ്പയുടെ തറവാട്ടു സ്വത്ത് ഭാഗം വെക്കുമ്പോള്‍ മതി ഷറഫുദീനേഎന്ന് വളരെ വിനയത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റ് പറയുകയാണ്.

തറവാട്ട് സ്വത്ത് ഭാഗം വെക്കുമ്പോള്‍ ഉപ്പാപ്പാനേം എളാപ്പനേം ബോധ്യപ്പെടുത്തിയാല്‍ മതി. ഷറഫുദീന്റെ തറവാട്ടു വകയുടെ, തന്തയുടെ വകയല്ലല്ലോ പഞ്ചായത്ത് ഓഫീസ്,’ – പ്രേംനാഥ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlight: CPIM leaders firing speech against League leader

We use cookies to give you the best possible experience. Learn more